ബിജെപിക്ക് കലാപമുണ്ടാക്കാന്‍ സര്‍ക്കാര്‍ അവസരമൊരുക്കിയെന്ന് രമേശ് ചെന്നിത്തല

ramesh-Chennithala

തിരുവനന്തപുരം: ഹര്‍ത്താലിലെ അക്രമത്തിന് ഉത്തരവാദിത്വം മുഖ്യമന്ത്രിക്കെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമല വിഷയത്തില്‍ ബിജെപിക്ക് കലാപമുണ്ടാക്കാന്‍ സര്‍ക്കാര്‍ അവസരമൊരുക്കി. മുഖ്യമന്ത്രിയുടെ ദുര്‍വാശി മാത്രമാണ് നടപ്പിലായതെന്നും സര്‍ക്കാരിന്റെ രഹസ്യനാടകമാണ് അരങ്ങേറിയതെന്നും ചെന്നിത്തല പറഞ്ഞു.

സര്‍ക്കാരും ബിജെപിയും ജനത്തെ ബന്ദികളാക്കിയെന്നും ബിജെപിക്ക് ഇന്ധനം നല്‍കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്നും ചെന്നിത്തല വ്യക്തമാക്കി. യുവതികള്‍ മല കയറുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയത് പൊലീസ് തന്നെയാണ്.

കണ്ണൂരിലെ സിപിഐഎം അനുഭാവികളായ പൊലീസിനെ ഉപയോഗിച്ചു. വനിതാ മതില്‍ കഴിയാന്‍ കാത്തിരിക്കുകയായിരുന്നു സര്‍ക്കാറെന്നും ആക്ടിവിസ്റ്റുകളെ തിരഞ്ഞ് പിടിച്ച് മല കയറ്റിയെന്നും മുഖ്യമന്ത്രിയുടേത് തരംതാഴ്ന്ന നടപടിയാണ് എന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Top