മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസിന്റെ പി.എയ്ക്ക് സീറ്റ്; അതൃപ്തി അറിയിച്ച് ശിവസേന

ഔറംഗാബാദ്: മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസിന്റെ പി.എ അഭിമന്യു പവാറിന് മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാനുള്ള തീരുമാനത്തില്‍ എതിര്‍പ്പുമായി ശിവസേന പ്രവര്‍ത്തകരും ഒരു വിഭാഗം ബി.ജെ.പി പ്രവര്‍ത്തകരും രംഗത്ത്. ലാതുര്‍ ജില്ലയിലെ ഔസ നിയമസഭ മണ്ഡലത്തില്‍ നിന്നാണ് അഭിമന്യു പവാര്‍ മത്സരിക്കുന്നത്. ഇവിടത്തെ പ്രാദേശിക ബി.ജെ.പി-ശിവസേന പ്രവര്‍ത്തകരാണ് എതിര്‍പ്പ് പ്രകടിപ്പിച്ചത് രംഗത്ത് വന്നിരിക്കുന്നത്.

അഭിമന്യു പവാര്‍ മണ്ഡലത്തിന് പുറത്തു നിന്നുള്ള ആളാണ് എന്നതാണ് പ്രതിഷേധത്തിന് ഒരു പ്രധാന കാരണമായത്. ഇവര്‍ മന്ത്രിയും ബി.ജെ.പി നേതാവുമായ സംഭാജി പാട്ടീല്‍ നിലങ്കേക്കറിനെ സന്ദര്‍ശിച്ചാണ് അതൃപ്തി അറിയിച്ചത്.സീറ്റ് ശിവസേനയക്ക് തിരിച്ച് വേണമെന്നും എങ്കില്‍ ഈ മണ്ണിന്റെ മകനായ ഒരു സ്ഥാനാര്‍ഥി ഉണ്ടാവുമെന്നും ശിവസേന നേതാവും മുന്‍ എം.എല്‍.എയുമായ ദിന്‍കര്‍ മാനേ പറഞ്ഞു.

ഒക്ടോബര്‍ 21 നാണ് സംസ്ഥാനത്ത് നിയമസഭ തിരഞ്ഞെടുപ്പ് നടക്കുക.

Top