bjp flocked with the ccorrupt says vs achuthanandan

തിരുവനന്തപുരം: ബിജെപിക്കെതിരെ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ രംഗത്ത്. അഴിമതിക്കാരെ പേറുന്നവരായി ബിജെപി മാറിയെന്ന് വിഎസ് പറഞ്ഞു. മാണിയുമായി കൂട്ടുകൂടുന്നത് നല്ലതാണോയെന്ന് ബിജെപി ചിന്തിക്കണം. നല്ലതല്ലെന്നാണ് തന്റെ ഉപദേശമെന്നും വിഎസ് പറഞ്ഞു.

കേരള കോണ്‍ഗ്രസ് എമ്മുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന്‍ നേരത്തെ പറഞ്ഞിരുന്നു. മാണി അഴിമതി കാട്ടിയതിന്റെ പേരില്‍ പാര്‍ട്ടിയെ തള്ളിക്കളയേണ്ട കാര്യമില്ലെന്നും മാണിയുടെ അഴിമതി വ്യക്തിയുടെ കാര്യം മാത്രമാണെന്നും മുരളീധരന്‍ പറഞ്ഞിരുന്നു.

അതേസമയം ബിജെപിയുമായി ഒരു തരത്തിലുള്ള സഹകരണത്തിനും തയ്യാറല്ലെന്ന് കേരള കോണ്‍ഗ്രസ് എം ജനറല്‍ സെക്രട്ടറി ആന്റണി രാജു വ്യക്തമാക്കിയിരുന്നു.

Top