മമതാ ബാനര്‍ജിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കി ബിജെപി

കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചുവെന്ന് കാണിച്ച് ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കി. ബിജെപി റാലിയില്‍ പങ്കെടുക്കുന്നവര്‍ പണം വാങ്ങിയിട്ടാണെന്ന് മമത ആരോപിച്ചുവെന്നാണ് പരാതിയുടെ ഉളളടക്കം.

കുല്‍പി ഗ്രാമത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗത്തിലാണ് മമത ഇപ്രകാരം പറഞ്ഞതെന്നും ബിജെപി വ്യക്തമാക്കി. മമതയുടെ പ്രസംഗം മാതൃക പെരുമാറ്റ ചട്ടത്തിന്റെ ലംഘനമാണെന്ന് വ്യക്തമാക്കിയ ബിജെപി ജനങ്ങള്‍ക്കിടയില്‍ വിദ്വേഷവും കൈക്കൂലിയും പ്രോത്സാഹിപ്പിക്കുന്ന രീതിയിലുള്ളതാണെന്നും ആരോപിച്ചു.

ബിജെപി റാലിയില്‍ പങ്കെടുക്കുന്നതിന് ആളുകള്‍ പണം വാങ്ങുന്നു എന്ന് നിങ്ങള്‍ ആരോപിച്ചു. ബംഗാളികള്‍ ആത്മാഭിമാനമുള്ള ജനങ്ങളാണ്. ഈ പ്രസ്താവനയിലൂടെ നിങ്ങള്‍ ബംഗാളിലെ ജനങ്ങളെ അപമാനിക്കുകയാണ് ചെയ്തത്. താരകേശ്വറില്‍ നടന്ന റാലിയില്‍ പ്രധാനമന്ത്രി മോദി മമതയ്ക്ക് മറുപടിയായി പറഞ്ഞു.

 

Top