കേരളത്തിലെ സാധ്യത പ്രയോജനപ്പെടുത്താന്‍ ബിജെപിക്ക് കഴിയുന്നില്ല; പി.പി മുകുന്ദന്‍

കൊച്ചി: കേരളത്തില്‍ ബിജെപിക്ക് വലിയ സാധ്യതയുണ്ടെന്നും എന്നാല്‍ അത് പ്രയോജനപ്പെടുത്താന്‍ കേരളത്തിലെ നേതൃത്വത്തിനു കഴിയുന്നില്ലെന്ന് മുതിര്‍ന്ന നേതാവ് പി.പി. മുകുന്ദന്‍. കെ. സുരേന്ദ്രനു കഴിവുണ്ടെങ്കിലും പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകാനാകുന്നില്ല. ബിജെപി നേതൃത്വത്തില്‍ ടീം വര്‍ക്ക് ഇല്ലെന്നും പി.പി. മുകുന്ദന്‍ ആരോപിച്ചു.

സാധ്യതകള്‍ ഏറെയുണ്ട്. പക്ഷേ തീരുമാനങ്ങള്‍ വൈകുന്നത് ഈ സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിക്കും. ഒരു ടീമായി പ്രവര്‍ത്തിക്കുന്നതിലുള്ള പോരായ്മകള്‍ ഉണ്ടാകുന്നുണ്ട്. ശോഭാ സുരേന്ദ്രന്റെ കാര്യത്തില്‍ പ്രശ്നമുണ്ടായതിന് കാരണം ഇതാണെന്നും പി.പി. മുകുന്ദന്‍ പറഞ്ഞു. തലശ്ശേരിയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളിയത് നോട്ട പിശകല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top