സൈനികരുടെ രക്തം ബിജെപി വോട്ടിന് വേണ്ടി ഉപയോഗിക്കുകയാണെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: 2016 സെപ്തംബറില്‍ പാക്കിസ്ഥാന്റെ അതിര്‍ത്തിയിലെ ഭീകര ക്യാമ്പുകളിലേക്ക് കടന്നുകയറി ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നലാക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്ത് വിട്ടത് പുതിയ രാഷ്ട്രീയ വിവാദത്തിലേക്ക്. സൈനികരെ വോട്ടിന് വേണ്ടി ഉപയോഗിക്കുകയാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി.

പാക്കിസ്ഥാനിലെ ഭീകര ക്യാമ്പുകളില്‍ ആക്രമണം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ നേരത്തെ ദേശീയ ചാനലുകളെല്ലാം സംപ്രഷണം ചെയ്തിരുന്നു. എന്നാല്‍ ഇതാദ്യമായാണ് സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ യഥാര്‍ത്ഥ വീഡിയോകള്‍ പുറത്തു വരുന്നത്. ഭീകരരെ ഇന്ത്യന്‍ സൈന്യം വധിക്കുന്നതും ബങ്കറുകള്‍ തകര്‍ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

ഡ്രോണുകള്‍, തെര്‍മല്‍ ഇമേജിംഗ് കാമറകള്‍ എന്നിവയുടെ സഹായത്തോടെയാണ് ആക്രമണദൃശ്യങ്ങള്‍ പകര്‍ത്തിയത്. എം4 എ, ഇസ്രയേലി ടാവര്‍ ടി.എ.എ 1 റൈഫിള്‍സ്, ഗ്രനേഡ് ലോഞ്ചര്‍, ഗില്‍ഡ് സ്പിപ്പര്‍ റൈഫിള്‍സ് തുടങ്ങിയ ആയുധങ്ങളാണ് ആക്രമത്തിന് ഉപയോഗിച്ചത്.

Top