ഗോവയില്‍ രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്കെന്ന് സൂചന

bjpad

പനാജി: ഗോവയില്‍ രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്കെന്ന തരത്തില്‍ സൂചന. ദയാനന്ദ് സോപ്‌തെ, സുഭാഷ് ഷിരോദ്കര്‍ എന്നിവരാണ് ബിജെപിയിലേക്ക് പോകുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്. ഇന്ന് ഡല്‍ഹിയില്‍ പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായുടെ സാന്നിധ്യത്തില്‍ ഇവര്‍ ബിജെപിയില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ട്.

ഗോവയില്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നതിനിടെയാണ് രണ്ട് എംഎല്‍എമാര്‍ ബിജെപി പക്ഷത്തേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ എത്തുന്നത്. രണ്ട് എംഎല്‍എമാരും തിങ്കളാഴ്ച രാത്രി ഡല്‍ഹിക്ക് പോയിരുന്നു. ഇതോടെയാണ് അഭ്യൂഹം ശക്തമായിരിക്കുന്നത്. ഇതില്‍ ദയാനന്ദ് സോപ്‌തെ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപി നേതാവും മുഖ്യമന്ത്രിയുമായ ലക്ഷ്മികാന്ത് പര്‍സേക്കറെയാണ് പരാജയപ്പെടുത്തിയത്. ഷിരോദ മണ്ഡലത്തെയാണ് ശിരോദ്കര്‍ പ്രതിനിധീകരിക്കുന്നത്.

Top