ബിജെപി കോട്ടയായ ബെല്ലാരിയില്‍ വിജയക്കൊടി പാറിച്ച് കോണ്‍ഗ്രസ്

Indian-National-Congress-Flag-1.jpg.image.784.410

ബംഗളൂരു: കര്‍ണാടകത്തില്‍ അഞ്ച് സീറ്റിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ബിജെപി കോട്ടയായ ബെല്ലാരിയില്‍ കോണ്‍ഗ്രസ് വിജയം ഉറപ്പിച്ചു. വിഎസ് ഉഗ്രപ്പ ജയിച്ചത് ഒരു ലക്ഷത്തിലേറെ വോട്ടുകള്‍ക്കാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ശ്രീരാമലു ജയിച്ചത് 85000 വോട്ടുകള്‍ക്കായിരുന്നു.

ശിവമോഗ ലോക്‌സഭാ സീറ്റില്‍ മുന്‍ മുഖ്യമന്ത്രി യെദ്യൂരപ്പയുടെ മകനും ബിജെപി സ്ഥാനാര്‍ത്ഥിയുമായ ബി.വൈ രാഘവേന്ദ്രയാണ് ലീഡ് ചെയ്യുന്നത്. ജെഡിഎസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് മുന്‍ മുഖ്യമന്ത്രി എസ് ബംഗാരപ്പയുടെ മകന്‍ മധു ബംഗാരപ്പയാണ്.

നിയമസഭാ സീറ്റുകളായ രാമനഗരയില്‍ മുഖ്യമന്ത്രി എച്ച്. ഡി കുമാരസ്വാമിയുടെ ഭാര്യ അനിതാ കുമാര സ്വാമി ലീഡ് ചെയ്യുകയാണ്. രാമനഗരിയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന എല്‍ ചന്ദ്രശേഖര്‍ വോട്ടെടുപ്പിന്റെ രണ്ട് ദിവസം മുമ്പായിരുന്നു രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

Top