‘സത്യസന്ധതയും ദേശസ്നേഹവുമുള്ള പാർട്ടിയാണ് ബിജെപി’ – ഇ.ശ്രീധരൻ

ലപ്പുറം: ആത്മാർഥതയും സത്യസന്ധതയും ദേശസ്നേഹവും ഉള്ള പാർട്ടിയാണ് ബിജെപിയെന്ന് മെട്രോ മാൻ ഈ ശ്രീധരൻ. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്രയുടെ സ്വീകരണ വേദിയിലെത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യാഴാഴ്ച രാത്രി 8.45ന് മലപ്പുറം ജില്ലയിലെ യാത്രയുടെ സമാപന സമ്മേളനത്തിന്റെ വേദിയിലാണ് അദ്ദേഹം എത്തിയത്.

“തന്റെ നാടിന് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു. അതിനാൽ തന്റെ ജീവിതത്തിലെ പുതിയ അധ്യായത്തിലേക്ക് കടക്കുകയാണെന്നും”ഇ ശ്രീധരൻ വ്യക്തമാക്കി.

കേന്ദ്രമന്ത്രി ആർ.കെ.സിങ്ങും സുരേന്ദ്രനും അദ്ദേഹത്തെ ഷാൾ അണിയിച്ച് സ്വീകരിച്ചു.

Top