bjp-dyfi conflict

മാവേലിക്കര: തഴക്കരയില്‍ ബിജെപി-ഡിവൈഎഫ്‌ഐ സംഘര്‍ഷം. മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ രണ്ടു പേര്‍ക്കും ഒരു ബിജെപി പ്രവര്‍ത്തകനുമാണ് പരിക്കേറ്റത്.

ബിജെപി പ്രവര്‍ത്തകനെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഓണത്തിന്റെ ഐതിഹ്യത്തെ ചൊല്ലി ഇരുരാഷ്ട്രീയ പാര്‍ട്ടികളുടേയും നേതൃത്വങ്ങള്‍ തമ്മില്‍ മാധ്യമങ്ങളിലൂടെ നടന്ന തര്‍ക്കങ്ങളാണ് കഴിഞ്ഞ രാത്രിയോടെ തഴക്കരയില്‍ അടിയില്‍ കലാശിച്ചതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

രാത്രി എട്ടോടെയായയിരുന്നു സംഭവം. വാമനജയന്തിയാണെന്നു ഒരു വിഭാഗവും അല്ല മഹാബലിയുടേതാണെന്നു മറുവിഭാഗവും നടത്തിയ ചര്‍ച്ചയിക്കിടയില്‍ ഒരാള്‍ വാളുവീശുകയായിരുന്നെന്നു പറയുന്നു.

തുടര്‍ന്ന് അടിപിടിയായി. പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചതിന് ശേഷം അവിടെയും സംഘര്‍ഷാവസ്ഥ നിലനിന്നു. ആശുപത്രി പരിസരത്തുനിന്നും ആയുധങ്ങളുമായി ഒരു ഓമ്‌നി വാന്‍ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

ആരുടേയും പരിക്ക് ഗുരുതരമല്ലെന്നു പോലീസ് പറഞ്ഞു. ബിജെപി പ്രവര്‍ത്തകനെ വണ്ടാനത്തേക്കു മാറ്റിയത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതുകൊണ്ടാണെന്നും പോലീസ് പറഞ്ഞു.

Top