ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് രാജിവയ്ക്കണം; നിയമസഭ സ്തംഭിപ്പിച്ച് ബിജെപി

പട്ന : ജോലിക്കു പകരം ഭൂമി അഴിമതിക്കേസിൽ സിബിഐ കുറ്റപത്രം ചുമത്തപ്പെട്ട ഉപമുഖ്യമന്ത്രി തേജസ്വി യാദവിന്റെ രാജി ആവശ്യപ്പെട്ടു ബിഹാർ നിയമസഭാ നടപടികൾ സ്തംഭിപ്പിച്ച് ബിജെപി. നടുത്തളത്തിലിറങ്ങിയ ബിജെപി അംഗങ്ങൾ മുദ്രാവാക്യം വിളിച്ച് സഭ ശബ്ദമുഖരിതമാക്കിയതോടെ സ്പീക്കർക്കു നടപടികൾ നിർത്തിവയ്ക്കേണ്ടി വന്നു.

ലാലു പ്രസാദ് യാദവ് റെയിൽവേ മന്ത്രിയായിരിക്കെ നിയമനങ്ങൾക്കു പകരമായി ഉദ്യോഗാർഥികളിൽനിന്നു ഭൂമി തുച്ഛവിലയ്ക്ക് എഴുതി വാങ്ങിയെന്ന കേസിലാണ് സിബിഐ കഴിഞ്ഞയാഴ്ച തേജസ്വിക്കെതിരെ കുറ്റപത്രം സമർപ്പിച്ചത്. ലാലുവിന്റെയും പത്നി റാബ്റി ദേവിയുടെയും പേരും കുറ്റപത്രത്തിലുണ്ട്.

Top