കോണ്‍ഗ്രസ്സ് നേതാവ് ജി രാമന്‍ നായര്‍ ബിജെപിയിലേയ്ക്ക്!!!

g raman nair

പത്തനംതിട്ട: കോണ്‍ഗ്രസ്സ് നേതാവും ദേവസ്വംബോര്‍ഡ് മുന്‍ അധ്യക്ഷനുമായ ജി രാമന്‍ നായര്‍ ബിജെപിയിലേയ്ക്ക്. ബിജെപി നേതാക്കളുമായി രാമന്‍ നായര്‍ ചര്‍ച്ച നടത്തി.

അതേസമയം, ശബരിമലയിലെ യുവതീ പ്രവേശനം സംബന്ധിച്ച വിഷയത്തില്‍ പത്തനംതിട്ടയില്‍ ബിജെപി നടത്തിയ ഉപവാസ സമരം ഉദ്ഘാടനം ചെയ്ത കെപിസിസി നിര്‍വാഹകസമിതിയംഗം ജി.രാമന്‍നായരെ എഐസിസി സസ്‌പെന്‍ഡ് ചെയ്തിരുന്നു.

വിശ്വാസികള്‍ക്കൊപ്പം നില്‍ക്കുന്നത് ബിജെപി ആയതു കൊണ്ടാണ് ശബരിമല വിഷയത്തില്‍ ഒരുമിച്ചു നില്‍ക്കാന്‍ തീരുമാനിച്ചതെന്നാണ് രാമന്‍നായര്‍ പറഞ്ഞത്.

Top