BJP Demands Anti-Romeo Squads in Bihar

-bjp

പാറ്റ്‌ന: സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കായി യുപി മാതൃകയില്‍ ബിഹാറിലും ആന്റി റോമിയോ സംഘം പ്രവര്‍ത്തനം തുടങ്ങണമെന്ന് ബിജെപി.

ബിഹാറില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അക്രമം വര്‍ധിച്ചിരിക്കുകയാണ്. അതിനാല്‍ അടിയന്തരമായി സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് മുന്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി ആവശ്യപ്പെട്ടു.

സ്‌കൂളുകളുടെയും കോളേജുകളുടെയും സര്‍വകലാശാലകളുടെയും പരിസരങ്ങളിലും തിരക്കുള്ള മാര്‍ക്കറ്റുകളിലും ആന്റി റോമിയോ സ്‌ക്വാഡിനെ നിയോഗിക്കണമെന്നാണ് ബിജെപി ആവശ്യപ്പെടുന്നത്.

യുപി മാതൃകയില്‍ ബിഹാറിലെ അറവുശാലകളും അടച്ചുപൂട്ടണമെന്ന് പ്രതിപക്ഷ നേതാവ് പ്രേം കുമാര്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് സുശീല്‍ കുമാര്‍ മോദിയും രംഗത്തുവന്നിരിക്കുന്നത്.

Top