ജയിക്കില്ലെന്ന് അറിയാം എന്നാലും.. ഷായുടെ പോസറ്റര്‍ വെച്ച് സംതൃപ്തിയടഞ്ഞ് ബിജെപി

ഡല്‍ഹി: ഡല്‍ഹി തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോള്‍ ലീഡ് എഎപിക്ക് തന്നെയാണ്. ഇതോടെ ബിജെ പിന്നിലേക്ക് പോകുന്ന കാഴ്ചയാണ് കാണുന്നത്. എന്നിരുന്നാലും തോല്‍വി സമ്മതിക്കാന്‍ ബിജെപി പ്രവര്‍ത്തകര്‍ തയ്യാറല്ല എന്നതാണ് ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം. തങ്ങള്‍ തോല്‍ക്കില്ലെന്ന് ബി.ജെ.പി മേധാവി മനോജ് തിവാരി വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

ഇപ്പോള്‍ ഇതാ ബിജെപി ദേശീയ ആസ്ഥാനത്തെ ഒരു പോസ്റ്ററാണ് ചൂടുള്ള ചര്‍ച്ചയാകുന്നത്. തെരഞ്ഞെടുപ്പില്‍ തോറ്റാലും ജയിച്ചാലും ഞങ്ങള്‍ ഇരുകയ്യും നീട്ടി വിധിയെ സ്വീകരിക്കുമെന്ന് സൂചിപ്പിക്കുന്നതാണ് അമിത്ഷായുടെ ഫോട്ടോയുള്ള പോസ്റ്ററില്‍ ഉള്ളത്. ‘വിജയം ഞങ്ങളെ അഹംഭാവികളാക്കില്ല, പരാജയം ഞങ്ങളെ തളര്‍ത്തില്ല’ – എന്നാണ് ബിജെപി ആസ്ഥാനത്തെ പോസ്റ്ററില്‍ ഉള്ളത്.

അതേസമയം ആം ആദ്മി പാര്‍ട്ടി വിജയം ഉറപ്പിച്ചതിന് പുറമെ ആസ്ഥാനത്ത് ആഘോഷവും തുടങ്ങിക്കഴിഞ്ഞു. രാവിലെ പോസ്റ്റല്‍ വോട്ടുകളുടെ വിവരം അറിഞ്ഞപ്പോള്‍ത്തന്നെ കെജ്രിവാള്‍ ഡല്‍ഹി ദീന്‍ ദയാല്‍ ഉപാധ്യായ് മാര്‍ഗിലെ റൗസ് അവന്യൂവിലുള്ള ആം ആദ്മി പാര്‍ട്ടിയുടെ ദേശീയ ആസ്ഥാനത്ത് എത്തിയിരുന്നു. ‘ഫിര്‍ ഏക് ബാര്‍ കെജ്രിവാള്‍’ എന്ന പാട്ടുമായി പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങിക്കഴിഞ്ഞു.

Top