bjp criticise rahul gandhi’s statement

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി ഉന്നയിച്ച അഴിമതിയാരോപണം തട്ടിപ്പാണെന്ന് കേന്ദ്രമന്ത്രി അനന്ദ് കുമാര്‍. രാഹുല്‍ ഗാന്ധി അനാവശ്യ ആരോപണങ്ങള്‍ ഉന്നയിച്ച് സ്വയം വിഡ്ഢിയാകുകയാണ്.

അടിസ്ഥാനമില്ലാത്ത ആരോപണമുന്നയിക്കുന്ന രാഹുല്‍ രാജ്യത്തോട് മാപ്പു പറയണമെന്നും മന്ത്രി പറഞ്ഞു.

നോട്ട് അസാധുവാക്കിയതിലൂടെ മോദി നേരിട്ട് അഴിമതി നടത്തിയെന്നാണ് രാഹുല്‍ ഗാന്ധി നേരത്തേ ആരോപിച്ചത്. ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ തന്റെ കൈവശമുണ്ടെന്നും ഇത് ലോക് സഭയില്‍ വിശദീകരിക്കാന്‍ തയാറാണെന്നും രാഹുല്‍ വ്യക്തമാക്കിയിരുന്നു.

Top