ബിജെപി-സിപിഎം ബന്ധം; രാഹുലിന്റെ ആരോപണം ആരും വിശ്വസിക്കില്ലെന്ന് കുമ്മനം

തിരുവനന്തപുരം: ബിജെപി-സിപിഎം ബന്ധമെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം ആരും വിശ്വസിക്കില്ലെന്ന് നേമത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍. രാഹുലിന്റേത് കാപട്യമാണ്. കേരളത്തിന് പുറത്ത് രാഹുല്‍ വോട്ട് പിടിക്കുന്നത് സിപിഎമ്മിനാണെന്നും കുമ്മനം പറഞ്ഞു. നേമത്ത് രാഹുല്‍ വന്നാലും പ്രശ്‌നം ഇല്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, രാഹുല്‍ ഗാന്ധിക്ക് കേരള രാഷ്ട്രീയം അറിയില്ലെന്ന് നേമത്തെ ഇടത് സ്ഥാനാര്‍ത്ഥി വി ശിവന്‍കുട്ടിയും വിമര്‍ശിച്ചു. സിപിഎം-ബിജെപി ബന്ധം എന്ന രാഹുലിന്റെ ആരോപണം ഏശില്ല. രാഹുലിന്റെ നേമം സന്ദര്‍ശനം കോണ്‍ഗ്രസിന് ഗുണം ചെയ്യില്ലെന്നും ശിവന്‍കുട്ടി പറഞ്ഞു.

 

Top