ബിജെപി-സിപിഎം അന്തര്‍ധാര ശക്തിപ്പെടുന്നു, ലക്ഷ്യം യുഡിഎഫ് പരാജയം; ചെന്നിത്തല

പത്തനംതിട്ട:സെക്രട്ടേറിയറ്റിന് മുന്നിലെ പി.എസ്.സി സമരത്തില്‍ മുഖ്യമന്ത്രിക്ക് അനാവശ്യ പിടിവാശിയെന്ന് രമേശ് ചെന്നിത്തല. ഉദ്യോഗാര്‍ത്ഥികളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തണം. പിന്‍വാതിലിലൂടെ നിയമിക്കപ്പെട്ടവരോടുള്ള മുഖ്യമന്ത്രിയുടെ വിധേയത്വം അവസാനിച്ചിട്ടില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

സംസ്ഥാനമാകെ ബിജെപി-സിപിഎം ബന്ധം രൂപപ്പെടുന്നു. ഇരുവരുടേയും ലക്ഷ്യം യുഡിഎഫിനെ പരാജയപ്പെടുത്തുക എന്നതാണ്. ബിജെപി സിപിഎം അന്തര്‍ധാര കൂടുതല്‍ ശക്തിപ്പെടുന്നു. ഇരുകൂട്ടരുടെയും നീക്കങ്ങളൊന്നും കേരളത്തില്‍ നടക്കാന്‍ പോകുന്നില്ല. ജനങ്ങള്‍ക്ക് യുഡിഎഫ് വിശ്വാസം വര്‍ധിച്ചുവരികയാണെന്നും ചെന്നിത്തല പറഞ്ഞു.

Top