സിപിഐഎമ്മിന് ബദലായി കേരളത്തില്‍ എന്‍ഡിഎ മാറുമെന്ന് പി.എസ്. ശ്രീധരന്‍പിള്ള

കണ്ണൂര്‍: കീഴാറ്റൂര്‍ വയല്‍കിളി സമരവുമായി ബന്ധപ്പെട്ടുണ്ടായ വിഷയത്തില്‍ അങ്ങാടിയില്‍ തോറ്റതിന് അമ്മയോടെന്ന നിലപാടാണ് സിപിഐഎം സ്വീകരിച്ചതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള.

വിദ്വേഷത്തിന്റെ വിളവെടുപ്പാണ് സിപിഐഎം നടത്തുന്നതെന്നും വര്‍ഗീയ ചേരിതിരിവുണ്ടാക്കുന്ന നിലപാടാണ് സിപിഐഎമ്മിന്റേതെന്നും ഖദര്‍ കുപ്പായം ഇട്ട കുറേ പേര്‍ ബിജെപിയിലേക്കു വരുമെന്നും സിപിഐഎമ്മിന് ബദലായി കേരളത്തില്‍ എന്‍ഡിഎ മാറുമെന്നും അദ്ദേഹം പറഞ്ഞു. പെട്രോളും ഡീസലും ജിഎസ്ടിയില്‍ പെടുത്തുന്നതിനെ എതിര്‍ക്കുന്നതു കേരളത്തിലെ ധനമന്ത്രി തോമസ് ഐസക്ക് തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top