ബിജെപിയിലേയ്ക്ക് കടന്നു വരുന്നവരില്‍ കൂടുതല്‍ സിപിഎമ്മുകാര്‍; കെ സുരേന്ദ്രന്‍

തൃശ്ശൂര്‍: മറ്റ് മുന്നണികളേക്കാള്‍ നേരത്ത ബിജെപി സ്ഥാനാര്‍ഥി പട്ടിക പുറത്ത് വിടുമെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഭരണപക്ഷവും പ്രതിപക്ഷവും അഴിമതിയില്‍ മുങ്ങിയിരിക്കുകയാണ്. കേരളത്തില്‍ ബി.ജെ.പിയിലേക്ക് കടന്നുവരുന്നവരില്‍ ഭൂരിഭാഗവും സി.പി.എമ്മില്‍ നിന്നാണെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

ബി.ജെ.പി സംസ്ഥാനദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നയിക്കുന്ന വിജയ യാത്ര നിര്‍ത്തിവെച്ചുകൊണ്ട് സ്ഥാനാര്‍ഥി നിര്‍ണയം നടത്താന്‍ ആലോചിച്ചിരുന്നു. എന്നാല്‍ ഈ തീരുമാനം പിന്നീട് മാറ്റുകയായിരുന്നു. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് മുമ്പ് തന്നെ സ്ഥാനാര്‍ഥി നിര്‍ണയവുണ്ടാകുമെന്നാണ് സുരേന്ദ്രന്‍ വ്യക്തമാക്കിയിരിക്കുന്നത്. ഒപ്പം എന്‍.ഡി.എ ഘടക കക്ഷികളുമായും സീറ്റ് നിര്‍ണയത്തെക്കുറിച്ചുള്ള ചര്‍ച്ചകളും പൂര്‍ത്തിയാക്കേണ്ടതുണ്ട്. ബി.ഡി.ജെ.എസിന് ഒരുപക്ഷേ കൂടുതല്‍ സീറ്റുകള്‍ നല്‍കാനുള്ള സാധ്യതയും കാണുന്നുണ്ട്.

Top