തിരുവനന്തപുരം മണികണ്‌ഠേശ്വരത്ത് സിപിഎം-ബിജെപി സംഘര്‍ഷം

തിരുവനന്തപുരം : തിരുവനന്തപുരം മണികണ്‌ഠേശ്വരത്ത് സിപിഎം-ബിജെപി സംഘര്‍ഷം. നേരത്തെ തന്നെ ബിജെപി-സിപിഎം തര്‍ക്കം നിലനില്‍ക്കുന്ന സ്ഥലമാണ് മണികണ്‌ഠേശ്വരം.

ഇന്ന് രാവിലെ ഇവിടെ ഡിവൈഎഫ്‌ഐ പതാക ഉയര്‍ത്തിയിരുന്നു. ഇത് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തകര്‍ത്തുവെന്നാണ് ഡിവൈഎഫ്‌ഐയുടെ ആരോപണം. പൊലീസില്‍ പരാതി കൊടുക്കാന്‍ പോയ പ്രവര്‍ത്തകരെ മണികണ്‌ഠേശ്വരം ക്ഷേത്രത്തിന് മുന്നില്‍ വച്ച് ആര്‍എസ്എസ്-ബിജെപി സംഘം ആക്രമിക്കുകയായിരുന്നുവെന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പറഞ്ഞു.

സംഭവത്തില്‍ പരിക്കേറ്റ ആറ് പേര്‍ താലൂക്കാശുപത്രിയിലും ഏഴ് പേര്‍ ജനറലാശുപത്രിയിലും ചികിത്സ തേടി. സംഘര്‍ഷം തടയാനെത്തിയ പൊലീസുകാരില്‍ ചിലര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. കണ്ടാലറിയുന്ന ചിലരുടെ പേരില്‍ കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. സ്ഥലത്ത് കനത്ത പൊലീസ് സന്നാഹം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Top