പാലക്കാട് നഗരസഭയില്‍ ബിജെപി കൗണ്‍സിലര്‍മാര്‍ തമ്മിലടി; വീണ്ടും ചര്‍ച്ച

പാലക്കാട്: പാലക്കാട് നഗരസഭാ ഭരണസമിതിയിലെ ബിജെപി കൗണ്‍സിലര്‍മാരുടെ തമ്മിലടിയില്‍ രണ്ടാം തവണയും സംസ്ഥാന നേതൃത്വം ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക്. കൗണ്‍സിലര്‍മാരെ അനുനയിപ്പിക്കാന്‍ സംസ്ഥാന ഭാരവാഹികള്‍ മുന്‍ നഗരസഭാധ്യക്ഷയെ വസതിയിലെത്തിക്കണ്ടു. ആരോപണ വിധേയനെതിരെ നടപടിയുണ്ടാകുമെന്ന് ഉറപ്പ് നല്‍കി.

വൈകിയാല്‍ കേന്ദ്ര നേതൃത്വത്തെ സമീപിക്കുന്നതിനൊപ്പം നിയമനടപടി സ്വീകരിക്കുമെന്നും കൗണ്‍സിലര്‍മാര്‍ നേതാക്കളെ അറിയിച്ചിട്ടുണ്ട്. ഭരണസമിതിയിലെ ഭിന്നത അതീവ ഗൗരവമെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. കേന്ദ്ര സംസ്ഥാന നേതൃത്വങ്ങള്‍ക്ക് പരാതി നല്‍കിയതിനു പിന്നാെലയാണ് സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ രാത്രിയില്‍ ചര്‍ച്ചയ്ക്ക് എത്തിയത്.

Top