ബിജെപി കോര്‍ കമ്മിറ്റി യോഗം നാളെ കൊച്ചിയില്‍

കൊച്ചി: ബിജെപി കോര്‍ കമ്മിറ്റി യോഗം നാളെ കൊച്ചിയില്‍ ചേരും. തെരഞ്ഞെടുപ്പ് തോല്‍വി സംബന്ധിച്ച വസ്തുതാന്വേഷണ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യുന്നതിനാണ് യോഗം ചേരുന്നത്. സംസ്ഥാന അധ്യക്ഷന്‍ മുതലുള്ള നേതാക്കള്‍ക്കെതിരായ ആരോപണങ്ങളും യോഗം ചര്‍ച്ച ചെയ്യും. അതേസമയം സമകാലിക സാമൂഹിക – രാഷ്ട്രീയ സംഭവവികാസങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സംഘപരിവാര്‍ നേതൃയോഗം കൊച്ചിയില്‍ ആരംഭിച്ചു.

നിയോജകമണ്ഡല തലം മുതല്‍ ഇവര്‍ കണ്ടെത്തിയ വീഴ്ചകളും സ്വരൂപിച്ച അഭിപ്രായങ്ങളും യോഗം പരിശോധിക്കും. തോല്‍വിയില്‍ സംസ്ഥാന അദ്ധ്യക്ഷന്‍ മുതലുള്ള നേതാക്കള്‍ക്കെതിരായ ആക്ഷേപങ്ങളും കോര്‍കമ്മിറ്റിയില്‍ ഉന്നയിക്കപ്പെടാനാണ് സാധ്യത.

 

Top