ബിജെപി സംസ്ഥാന കോര്‍കമ്മിറ്റി യോഗം കൊച്ചിയില്‍ ചേരും

കൊച്ചി: ബിജെപി സംസ്ഥാന കോര്‍കമ്മിറ്റി യോഗം ഇന്ന് കൊച്ചിയില്‍ ചേരും. ലോക്ക്ഡൗണിന് ശേഷം യോഗം മതിയെന്നായിരുന്നു തീരുമാനമെങ്കിലും തെരഞ്ഞെടുപ്പ് ഫണ്ട് ക്രമക്കേട്, കൊടകര കുഴല്‍പ്പണ വിവാദം എന്നിവയുടെ പശ്ചാത്തലത്തിലാണ് യോഗം ഇപ്പോള്‍ നടത്താന്‍ തീരുമാനമുണ്ടായത്.

വിവാദ വിഷയങ്ങളില്‍ പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായസമന്വയം ഉണ്ടാക്കുകയാണ് കോര്‍കമ്മിറ്റിയുടെ ലക്ഷ്യം. സംസ്ഥാന നേതൃത്വം പുനഃസംഘടിപ്പിക്കണം എന്ന നിലപാട് ആര്‍എസ്എസും സ്വീകരിച്ചിട്ടുണ്ട്.

എന്നാല്‍ കൊടകര കുഴല്‍പ്പണക്കേസും, തെരെഞ്ഞെടുപ്പില്‍ സാമ്പത്തികം കൈകാര്യം ചെയ്ത രീതിയും, സ്ഥാനാര്‍ത്ഥി നിര്‍ണയവും, തെരഞ്ഞെടുപ്പ് ഏകോപനത്തിലെ വീഴ്ചയും ഉയര്‍ത്തി ഔദ്യോഗിക വിഭാഗത്തിനെതിരെ കേന്ദ്ര ഇടപെടല്‍ ഉറപ്പിക്കാന്‍ മറുവിഭാഗവും തയ്യാറെടുത്തിട്ടുണ്ട്. തീരുമാനങ്ങളെല്ലാം സുരേന്ദ്രനും വി.മുരളീധരനും ചേര്‍ന്നെടുത്തതിനാല്‍ പ്രതിസന്ധിയുടെ ഉത്തരവാദിത്തവും ഇവര്‍ക്കെന്നാണ് വി.മുരളീധര വിരുദ്ധ ചേരിയുടെ നിലപാട്.

Top