തന്നെ പിന്നില്‍നിന്നു കുത്തിയവര്‍ ബിജെപിയെയും ഒരിക്കല്‍ തിരിഞ്ഞ് കുത്തും; ഡി.കെ ശിവകുമാര്‍

ബംഗളുരു: കര്‍ണാടക പ്രതിസന്ധിയില്‍ പ്രതികരണവുമായി കോണ്‍ഗ്രസ്സ് നേതാവ് ഡി.കെ ശിവകുമാര്‍. സഖ്യസര്‍ക്കാരിനെ നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടെന്ന സൂചനയാണ് ശിവകുമാര്‍ നല്‍കിയത്. തന്നെ പിന്നില്‍നിന്നു കുത്തിയ പാര്‍ട്ടിയിലെ സുഹൃത്തുക്കള്‍ ഒരിക്കല്‍ ബിജെപിയെയും പിന്നില്‍നിന്നു കുത്തുമെന്നും ഇതിലൊന്നും ഒരു കാര്യവുമില്ലെന്നും ശിവകുമാര്‍ പറഞ്ഞു.

ഇന്നും വിശ്വാസവോട്ടെടുപ്പ് പൂര്‍ത്തിയാകാന്‍ സാധ്യത കാണാത്ത സാഹചര്യത്തിലാണ് മാധ്യമങ്ങള്‍ ശിവകുമാറിനോടു പ്രതികരണം ആരാഞ്ഞത്. മുംബൈയിലെ വിമത എംഎല്‍എമാരുടെ മുറിയില്‍ പ്രവേശിക്കുന്നതില്‍നിന്നു തന്നെ വിലക്കി. താനെന്താ കൊള്ളക്കാരനാണോ എന്താണു താനവരോട് ചെയ്തത് അവര്‍ രാജിസമര്‍പ്പിച്ച സമയത്തു തന്നെ തനിക്ക് അവരെ പൂട്ടിയിടാമായിരുന്നില്ലേ. അഞ്ച് എംഎല്‍എമാരെ പൂട്ടിയിടുന്നത് തനിക്കു ബുദ്ധിമുട്ടാണെന്നു നിങ്ങള്‍ കരുതുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

Top