തിരഞ്ഞെടുപ്പിൽ ബിജെപി സിപിഎം‌ രഹസ്യധാരണ : മുല്ലപ്പള്ളി രാമചന്ദ്രൻ

തിരുവനന്തപുരം : കണ്ണൂരിലും മലപ്പുറത്തും സിപിഎം ബിജെപി രഹസ്യധാരണയെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ചു. നിയമസഭാതിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് രഹസ്യധാരണയെന്നും മുല്ലപ്പള്ളി പറഞ്ഞു. എന്നാൽ തിരഞ്ഞെടുപ്പിൽ അക്രമം അഴിച്ചുവിടാനാണ് യുഡിഎഫും ബിജെപിയും ശ്രമിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ.

ഇടതു പക്ഷം വലിയ വിജയം നേടും. സ്വർണക്കടത്തു കേസില്‍ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കേസ് വഴി തിരിച്ചുവിടാനാണ് നീക്കമെന്നും വിജയരാഘവൻ കണ്ണൂരിൽ പറഞ്ഞു.

Top