തിരഞ്ഞെടുപ്പ് ഇറ്റലിയിലും നടക്കുന്നുണ്ട് ; രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് അമിത് ഷാ

amithsha

ന്യൂഡല്‍ഹി: ത്രിപുരയില്‍ ബിജെപി കൈവരിച്ച വിജയത്തിനിടയില്‍ രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. തിരഞ്ഞെടുപ്പ് ഇറ്റലിയിലും നടക്കുന്നുണ്ടെന്ന് പറഞ്ഞ അമിത് ഷാ, ത്രിപുരയില്‍ ഒരു സീറ്റില്‍ പോലും മുന്നേറാന്‍ കഴിയാതെ പോയ കോണ്‍ഗ്രസ്സിന്റെ അവസ്ഥ ചൂണ്ടിക്കാട്ടുകയായിരുന്നു.

തിരഞ്ഞെടുപ്പിലെ തന്ത്രങ്ങളുടെ ചാണക്യനെന്നും, ഇന്ത്യയില്‍ നിന്ന് എപ്പോള്‍ ഓടണമെന്ന് അദ്ദേഹത്തിനറിയാം എന്നും, രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് കേന്ദ്ര മന്ത്രി ഗിരിരാജ് സിങും പറഞ്ഞിരുന്നു.

Top