കേരളത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടേണ്ട; ബിജെപിയുടെ ആവശ്യം തള്ളി കോണ്‍ഗ്രസ്

Mullapally Ramachandran

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെ പിരിച്ചു വിട്ടു കൊണ്ട് കേരളത്തില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന ബിജെപിയുടെ ആവശ്യം കോണ്‍ഗ്രസ് തള്ളി.

കേരളത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടേണ്ട സാഹചര്യമില്ലെന്നാണ് കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്‍ പറഞ്ഞത്. ക്രമസമാധാന നില തകര്‍ന്നെന്നും ബി.ജെ.പിയും ഇതിന് കാരണക്കാരാണെന്നും രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നത് ബി.ജെ.പിയുടെ അതിമോഹമാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ നിലപാട് കടുപ്പിച്ച് ബിജെപി കേന്ദ്ര നേതൃത്വമാണ് രംഗത്തെത്തിയത്. സംസ്ഥാനത്തുണ്ടായ അക്രമങ്ങളുടെയും മറ്റും ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവയ്ക്കണമെന്നും
സര്‍ക്കാരിനെ പിരിച്ചു വിടണമെന്നും സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നും ബിജെപി ലോക്‌സഭയില്‍ ആവശ്യപ്പെട്ടിരുന്നു.

Top