കര്‍ണാടകയില്‍ തിരഞ്ഞടുപ്പിന് രണ്ട് ദിവസം ബാക്കി; ബി.ജെ.പി സ്ഥാനാര്‍ഥി കോണ്‍ഗ്രസിലേക്ക്

Indian-National-Congress-Flag-1.jpg.image.784.410

ബംഗളൂരു: കര്‍ണാടകയില്‍ തിരഞ്ഞടുപ്പിന് രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കെ രാമനഗരയിലെ ബി.ജെ.പി സ്ഥാനാര്‍ഥി കോണ്‍ഗ്രസിലേക്ക് തിരികെയെത്തി.

ബിജെപി സ്ഥാനാര്‍ഥിയായിരുന്ന എല്‍.ചന്ദ്രശേഖര്‍ ആണ് കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തിയിരിക്കുന്നത്. കര്‍ണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിയുടെ ഭാര്യ അനിതാ കുമാരസ്വാമിയാണ് ഇവിടുത്തെ ജെ.ഡി.എസ്‌-കോണ്‍ഗ്രസ് സംയുക്ത സ്ഥാനാര്‍ഥി.

ഒരുമാസം മുമ്പായിരുന്നു ചന്ദ്രശേഖര്‍ ബിജെപിയ്‌ക്കൊപ്പം ചേര്‍ന്നത്. ബിജെപിയില്‍ ഐക്യം ഇല്ലെന്നും തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ തന്നെ പാര്‍ട്ടി പിന്തുണയ്ക്കുന്നില്ലെന്നും ആരോപണം ഉന്നയിച്ചായിരുന്നു ചന്ദ്രശേഖര്‍ കോണ്‍ഗ്രസിലേക്ക് മടങ്ങാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് അനിതയ്ക്ക് എതിരാളി ഇല്ലാതായിരിക്കുകയാണ്.

Top