എറണാകുളത്ത് കോണ്‍ഗ്രസ്സിന് ബിജെപി വോട്ട് മറിച്ചുവെന്ന ആരോപണവുമായി സിപിഐ

voteeeeeeeeeee

കൊച്ചി: എറണാകുളം ലോക്‌സഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ്സിന് ബിജെപി വോട്ട് മറിച്ചുവെന്ന ആരോപണവുമായി സിപിഐ രംഗത്ത്. പറവൂരില്‍ ഉള്‍പ്പെടെ ബിജെപിയ്ക്ക് ബൂത്ത് ഏജന്റ് ഉണ്ടാകാതിരുന്നത് വോട്ട് കച്ചവടധാരണയുടെ ഭാഗമായിട്ടാണെന്നാണ് ആരോപണമുയരുന്നത്.

എല്‍ഡിഎഫിനെ തോല്‍പ്പിക്കാന്‍ ബിജെപി മണ്ഡലത്തില്‍ പലയിടത്തും യുഡിഎഫിന് വോട്ട് മറിച്ചെന്നാണ് സിപിഐ ആരോപണം ഉന്നയിക്കുന്നത്. സിപിഐ വോട്ടുകള്‍ പലയിടത്തും പി രാജീവിന് ലഭിച്ചിട്ടില്ലെന്നും ഇത് മറച്ച് വയ്ക്കാനാണ് സിപിഐയുടെ ആരോപണമെന്നും വിഡി സതീശന്‍ എംഎല്‍എ പറഞ്ഞു.

പരാജയം മുന്നില്‍ കണ്ടുള്ള ന്യായീകരണങ്ങളാണ് സിപിഐ ഉന്നയിക്കുന്നതെന്നാണ് ബിജെപി ജില്ലാ നേതൃത്വം നല്‍കുന്ന മറുപടി.

Top