തിരഞ്ഞെടുപ്പ് തടഞ്ഞ വിധിക്കെതിരായി പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റെ അപ്പീല്‍

CULCUTTA

കൊല്‍ക്കത്ത: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് തടഞ്ഞ കല്‍ക്കട്ട ഹൈക്കോടതിയുടെ വിധിക്കെതിരായി പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റെ അപ്പീല്‍. ഡിവിഷന്‍ ബെഞ്ചിനു മുമ്പാകെ നല്‍കിയ ഹര്‍ജി തിങ്കളാഴ്ചയാണ് പരിഗണിക്കുന്നത്.

സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രിക പിന്‍വലിക്കുന്നതിനും, സൂക്ഷ്മപരിശോധനയുമടക്കമുള്ള കാര്യങ്ങള്‍ നിര്‍ത്തിവെയ്ക്കുന്നതിനാണ് കല്‍ക്കട്ട ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. ബിജെപി ബംഗാള്‍ ഘടകം നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റീസ് സുബ്രത തലൂദ്കറിന്റെ ഉത്തരവ് വന്നിരിക്കുന്നത്.

തൃണമൂല്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍, അക്രമത്തിലൂടെ ബിജെപി പ്രവര്‍ത്തകര്‍ നോമിനേഷന്‍ നല്‍കുന്നത് തടയുന്നു എന്നാരോപിച്ച് ബിജെപി കോടതിയെ സമീപിച്ചിരുന്നു. പ്രതിപക്ഷ പാര്‍ട്ടികള്‍ ഉന്നയിച്ച പരാതിയില്‍ ഏപ്രില്‍ 16ന് വിശദീകരണം നല്‍കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനോടു ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

Top