രാജസ്ഥാനിൽ ബിജെപി കോൺഗ്രസ്‌ കൂട്ടുകെട്ട്

ല്‍ഹി : രാജസ്ഥാനിലെ ദങ്കര്‍പുരില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഭാരതീയ ട്രൈബല്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസും ബിജെപിയും ഒന്നിച്ചു എന്ന് ആരോപണം. ഇതോടെ സംസ്ഥാനത്തെ കോണ്‍ഗ്രസ് സര്‍ക്കാരിനുള്ള പിന്തുണ രണ്ട് എംഎല്‍എയുള്ള ബിടിപി പിന്‍വലിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോഡിയും മുഖ്യമന്ത്രി അശോക് ഗെലോട്ടും ചേര്‍ന്ന് രൂപീകരിച്ച പുതിയ സഖ്യത്തിനു ആശംസ നേരുന്നതായി ബിടിപി സ്ഥാപകന്‍ ചോട്ടുഭായ് വസാവ പരിഹസിച്ചു. ജനങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്ന ബിടിപിയെ തോല്‍പിക്കാന്‍ കോണ്‍ഗ്രസും ബിജെപിയും ഒന്നിച്ചെന്ന് അദ്ദേഹം ട്വീറ്റ് ചെയ്‌തു. ഇതേതുടര്‍ന്നാണ് ബിടിപി എംഎല്‍എമാര്‍ ഗെലോട്ടിനുള്ള പിന്തുണ പിന്‍വലിച്ചത്.

Top