ശബരിമല: ബിജെപിയുടെ റിലേ നിരാഹാര സമരം ഇന്നോ നാളെയോ അവസാനിപ്പിക്കും

bjp karnataka

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ബിജെപി സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന റിലേ നിരാഹാര സമരം ഇന്നോ നാളെയോ അവസാനിപ്പിച്ചേക്കും. ബിജെപിയുടെ റിലേ നിരാഹാര സമരം ശബരിമല യില്‍ നിന്നും സെക്രട്ടേറിയേറ്റിലേക്ക് മാറ്റിയപ്പോള്‍ തന്നെ വിവാദമായിരുന്നു. തുടക്കത്തിലെ ആവേശം പിന്നീട് പോയെന്ന പരാതി പാര്‍ട്ടിക്കുള്ളില്‍ തന്നെ ഉയര്‍ന്നിരുന്നു.

അതിനിടെ സമരത്തിന്റെ ആവശ്യങ്ങളോട് സര്‍ക്കാര്‍ മുഖം തിരിഞ്ഞു നിന്നും സമരം തുടരുന്നതിനിടെ യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയതും തിരിച്ചടിയായി.എഎന്‍ രാധാകൃഷ്ണന്‍ സികെ പത്മനാഭന്‍ ശോഭ സുരേന്ദ്രന്‍ തുടങ്ങി ഇപ്പോള്‍ പി കെ കൃഷ്ണദാസില്‍ നിരാഹാര സമരം എത്തിനില്‍ക്കുന്നു.

റിവ്യൂ ഹര്‍ജി പരിഗണിക്കുന്നത് ഇനിയും വൈകുമെന്നതിനാല്‍ ഇന്ന് വൈകിട്ടോ അല്ലെങ്കില്‍ നാളെ രാവിലയോ സമരം അവസാനിപ്പിക്കാനാണ് ആലോചന.ഇന്ന് ചേരുന്ന നേതൃയോഗം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. സെക്രട്ടേറിയേറ്റിന് മുന്നിലെ സമരം നിര്‍ത്തിയാലും ശബരിമല പ്രശ്‌നം സജീവമാക്കി നിലനിര്‍ത്താന്‍ പ്രചാരണ പരിപാടികള്‍ക്കും രൂപം നല്‍കും.

ശബരിമല കര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ നാളെ പുത്തരികണ്ടത്ത് സംഘടിപ്പിക്കുന്ന അയ്യപ്പഭക്ത സംഗമത്തില്‍ മാതാ അമൃതാനന്ദയി അടക്കമുള്ള പ്രമുഖര്‍ പങ്കെടുക്കും.അതിനിടെ ശബരിമലയിലെ

Top