‘ ത്രിപുരയുടെ മുഖഛായ മാറ്റിയത് ബിജെപി’ : രാജ്‌നാഥ് സിംഗ്

ഡൽഹി: ത്രിപുര തെരഞ്ഞെടുപ്പ് പ്രചാരണചൂടിൽ. ബിജെപി, സിപിഐഎം, കോൺഗ്രസ്, എന്നീ പാർട്ടികളുടെ ദേശീയ നേതാക്കൾ സംസ്ഥാനത്ത് എത്തി. ഇടത് സർക്കാർ സംസ്ഥാനത്തെ ജനങ്ങളെ ചൂഷണം ചെയ്യുകയായിരുന്നുവെന്നും ത്രിപുരയുടെ മുഖഛായ മാറ്റിയത് ബിജെപിയാണെന്നും, പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു.

ബിജെപി മുഖ്യമന്ത്രിമാരായ യോഗി ആദിത്യനാഥ്, ഹിമന്ത ബിശ്വ ശർമ എന്നിവർ ത്രിപുരയിൽ പ്രചരണം തുടരുകയാണ്. പ്രധാന മന്ത്രി നരേന്ദ്ര മോദി വെള്ളി, ശനി ദിവസങ്ങളിൽ സംസ്ഥാനത്ത് ഉണ്ടാകും.അയോദ്ധ്യ രാമക്ഷേത്ര നിർമ്മാണം തടസ്സപ്പെടുത്തിയ പാർട്ടികളാണ് സിപിഐഎമ്മും കോൺഗ്രസുമെന്ന് യോഗി ആദിത്യ നാഥ് ആരോപിച്ചു. സിപിഐഎം പോളിറ്റ് ബ്യുറോ അംഗം ബ്രിന്ദ കാരാട്ട് ഇന്ന് സംസ്ഥാനത്ത് പ്രചരണം ആരംഭിക്കും.

അതേസമയം, ഇത്തവണ ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇല്ല എന്നതാണ് തന്റെ തീരുമാനമെന്ന് ത്രിപുര മുൻ മുഖ്യമന്ത്രി മണിക് സർക്കാർ ട്വന്റിഫോറിനോട് പറഞ്ഞു. യുവാക്കൾക്ക് അവസരം നൽകാനാണ് മാറിനിൽക്കുന്നത്. ശക്തമായ നേതൃത്വത്തെ വളർത്തി കൊണ്ടുവരാൻ ആണ് ശ്രമമെന്നും അദ്ദേഹം വ്യക്തമാക്കി. തീരുമാനം പാർട്ടി ഘടകങ്ങളിൽ ചർച്ച ചെയ്തിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Top