സംസ്ഥാനത്തെ പാർട്ടി പ്രശ്നങ്ങളിൽ ഇടപെടാൻ ഒരുങ്ങി ബിജെപി കേന്ദ്ര നേതൃത്വം

കൊച്ചി: കേരളത്തിലെ ബി.ജെ.പി.യിലെ പ്രശ്നത്തിൽ ഇടപെടാൻ തീരുമാനിച്ച് കേന്ദ്രം. ബി.ജെ.പി.യിലെ ശോഭാ സുരേന്ദ്രൻ ഉൾപ്പെടെയുള്ളവർ ഉയർത്തുന്ന വിഷയങ്ങളിൽ ദേശീയ നേതൃത്വത്തിന്റെ ഇടപെടലുണ്ടാവും. നേതൃത്വത്തിനുമുന്നിൽ അസംതൃപ്തരുടെ പ്രശ്നങ്ങൾ ശക്തമായി ഉന്നയിക്കപ്പെട്ടുകഴിഞ്ഞു. പ്രശ്നത്തിന് പരിഹാരമില്ലാതെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി സഹകരിക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ് ശോഭയും സംഘവും. ഇക്കാര്യം നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് പാർട്ടിയിൽ നിലനിൽക്കുന്ന അസംതൃപ്തി ദേശീയ നേതൃത്വത്തിന് ബോധ്യമായിട്ടുണ്ട്. കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ വനിതാ മോർച്ച ദേശീയ അധ്യക്ഷ വാനതി ശ്രീനിവാസൻ ശോഭയെ പിന്തുണച്ചുകൊണ്ടുള്ള അഭിപ്രായപ്രകടനമാണ് നടത്തിയത്. കേന്ദ്രനേതൃത്വം നിർദേശിച്ചതുപോലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനുള്ള ശ്രമങ്ങൾ സംസ്ഥാന നേതൃത്വം തുടങ്ങിയിട്ടില്ല. ബി.ജെ.പി. കോർ കമ്മിറ്റിയിലെ സംസ്ഥാനത്തെ ഏക വനിതാ സാന്നിധ്യമായ ശോഭയെ മാറ്റിനിർത്തിയത് വാനതി ദേശീയ നേതൃത്വത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരും. പാർട്ടി പുനഃസംഘടനയിൽ സംസ്ഥാനത്തെ മഹിളാമോർച്ചയിലും കടുത്ത അതൃപ്തിയുണ്ട്.

Top