ഉന്നാവോ കേസ്; കുല്‍ദീപ് സിങ് സെന്‍ഗാറിനെ അറിയില്ലെന്ന വാദവുമായി ട്രക്കിന്റെ ഉടമ

ലഖ്നൗ: ഉന്നാവോ പീഡനക്കേസില്‍ പ്രതിയായ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗാറിനെ അറിയില്ലെന്ന വാദവുമായി പെണ്‍കുട്ടി സഞ്ചരിച്ച കാറില്‍ ഇടിച്ച ട്രക്കിന്റെ ഉടമ.

ട്രക്ക് ഉടമയായ ദേവേന്ദര്‍ കിഷോര്‍ പാല്‍ ലഖ്‌നൗവിലെ സി.ബി.ഐ ഓഫീസില്‍ എത്തി മൊഴി നല്‍കിയിട്ടുണ്ട്. തനിക്ക് എം.എല്‍.എയുമായോ അദ്ദേഹത്തിന്റെ ആളുകളുമായോ ബന്ധമില്ലെന്നും കാറിലുണ്ടായിരുന്നവരെ തനിക്ക് അറിയില്ലെന്നും സാധാരണമായ ഒരു അപകടമാണ് സംഭവിച്ചതെന്നും സംഭവത്തില്‍ ഗൂഢാലോചനയൊന്നും ഉണ്ടായിട്ടില്ലെന്നും ട്രക്ക് ഉടമ പറഞ്ഞു.

ട്രക്കിന്റെ വായ്പ തിരിച്ചടവ് മുടങ്ങിയിരുന്നു. ട്രക്ക് പിടിച്ചെടുക്കുമെന്ന് നോട്ടീസ് കിട്ടിയിരുന്നു. അതിനാല്‍ നമ്പര്‍ പ്ലേറ്റ് കറുത്ത പെയിന്റടിച്ച് മറയ്ക്കാന്‍ താനാണ് നിര്‍ദേശിച്ചത്. ഡ്രൈവറും സഹായിയും രണ്ട് വര്‍ഷത്തിലേറെ തന്റെ കൂടെയുള്ളവരാണ്, ട്രക്ക് ഉടമ വ്യക്തമാക്കി.

Top