bjp can’t account open in bjp; mayavathi

ലഖ്‌നൗ:ഉത്തര്‍ പ്രദേശില്‍ ബി.ജെ.പിക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയില്ലെന്ന് ബി.എസ്.പി അധ്യക്ഷ മായാവതി.

പ്രധാനമന്ത്രി നരേന്ദ്രമോദി യുപിയെ കുറിച്ച് സംസാരിക്കുന്നതിന് മുമ്പ് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ എല്ലാ ഗ്രാമങ്ങളിലും ശ്മശാനം നിര്‍മിക്കുന്ന കാര്യം ഉറപ്പു വരുത്തേണ്ടതെന്നു മായാവതി ഫത്തേപൂരില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ പറഞ്ഞു.

യു.പിയിലെ ഭരണ കക്ഷിയായ സമാജ്‌വാദി പാര്‍ട്ടി ഒരു പ്രത്യേക സമുദായത്തോട് നീതിയുക്തമല്ലാത്ത സമീപനം സ്വീകരിക്കുകയാണെന്നും മായാവതി ആരോപിച്ചു.

ബി.എസ്പി അധികാരത്തിലിരുന്നപ്പോള്‍ എല്ലാ മതങ്ങളെയും ബഹുമാനിച്ചിരുന്നു. ഉത്സവം നടക്കുമ്പോള്‍ വൈദ്യുതി നല്‍കുകയും ക്രമസമാധാനം ഉറപ്പ് വരുത്തുകയും ചെയ്തിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണ റാലികളിലെല്ലാം മതവും ജാതിയുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് മോദി ഉയര്‍ത്തുന്നത്.

യു.പിയില്‍ ഏഴു ഘട്ടമായി നടക്കുന്ന തിരഞ്ഞെടുപ്പില്‍ മാര്‍ച്ച് 11നാണ് ഫലം പ്രഖ്യാപിക്കുന്നത്.

Top