ബിജെപി സ്ഥാനാർഥിയുടെ ബന്ധു വീട്ടിൽ റൈഡ്: പിടിച്ചെടുത്തത് കണക്കിൽ പെടാത്ത ലക്ഷങ്ങൾ വരുന്ന തുക

തെലുങ്കാന ; ബിജെപി പ്രവർത്തകന്റെ ബന്ധു വീട്ടിൽ നിന്നും കണക്കിൽ പെടാത്ത 18 ലക്ഷം രൂപ പൊലിസ് പിടിച്ചെടുത്തു. ഇതിനിടയിൽ പിടിച്ചെടുത്ത പണത്തിൽ 12 ലക്ഷത്തോളം രൂപ പോലീസിനെ ആക്രമിച്ചു പാർട്ടി പ്രവർത്തകർ തട്ടിയെടുത്തു. തെലുങ്കനയിലെ ദുബ്ബക മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് പ്രചരണം നടക്കുന്നതിനിടയിലാണ് രഹസ്യവിവരത്തെതുടർന്ന് പോലീസ് പരിശോധന നടത്തിയത്.

ഇത് തിരഞ്ഞെടുപ്പിൽ വോട്ടർമാർ നൽകി അവരെ സ്വാധിനിക്കാനായി മാറ്റി വച്ച പണമാണെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ ഇതിന് പിന്നിൽ രാഷ്ട്രീയ ഗൂഡലോചയാണ് എന്ന് ബിജെപി ആരോപിച്ചു. സംഭവത്തെതുടർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സ്ഥിതിഗതികൾ വിലയിരുത്തി.

Top