ബിജെപി സ്ഥാനാർത്ഥി പട്ടികയ്ക്ക് കേന്ദ്രത്തിന്‍റെ അംഗീകാരം; പ്രഖ്യാപനം ഇന്നുണ്ടായേക്കും

ന്യൂഡല്‍ഹി: കേരളത്തിലെ ബി ജെ പിയുടെ സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് കേന്ദ്ര നേതൃത്വം അംഗീകാരം നല്‍കി. ചൊവ്വാഴ്ച രാത്രിയാണ് സംസ്ഥാന നേതൃത്വവുമായുള്ള ചര്‍ച്ചക്ക് ശേഷം പട്ടിക തയ്യാറാക്കിയത്. ഇന്നോ നാളെയോ പ്രഖ്യാപനം ഉണ്ടാകും.

ചില സ്ഥാനാര്‍ത്ഥികളുടെ സമ്മതം കൂടി വാങ്ങേണ്ടതുണ്ടെന്ന് യോഗത്തിന് ശേഷം ബി ജെ പി നേതാവ് പി കെ കൃഷ്ണദാസ് അറിയിച്ചു.

പുതിയ പേരുകള്‍ പട്ടികയില്‍ വന്നതോടെ സംസ്ഥാന നേതാക്കള്‍ക്ക് പലര്‍ക്കും മത്സരിക്കാനാവാത്ത അവസ്ഥയാണുള്ളത്.

സാധ്യതാപട്ടിക ഇങ്ങനെ:

തിരുവനന്തപുരം: കുമ്മനം രാജശേഖരൻ
പത്തനംതിട്ട: പി എസ് ശ്രീധരൻ പിള്ള
എറണാകുളം: ടോം വടക്കൻ
ആലപ്പുഴ: കെ എസ് രാധാകൃഷ്ണൻ
ചാലക്കുടി: എ എൻ രാധാകൃഷ്ണൻ
പാലക്കാട്: കൃഷ്ണകുമാർ
കോഴിക്കോട്: പ്രകാശ് ബാബു
മലപ്പുറം: ഉണ്ണികൃഷ്ണൻ
പൊന്നാനി: വി ടി രമ
വടകര: സജീവൻ
കാസർകോട്: പ്രകാശ് ബാബു

Top