നേമത്ത് കുമ്മനം, കെ സുരേന്ദ്രന്‍ കോന്നിയിലും മഞ്ചേശ്വരത്തും

ന്യൂഡല്‍ഹി: ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. ബിജെപി 115 സീറ്റുകളില്‍ മത്സരിക്കും. 25 സീറ്റുകളില്‍ നാല് ഘടകക്ഷികള്‍ മത്സരിക്കും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രണ്ടിടത്ത് മത്സരിക്കും. കോന്നിയിലും മഞ്ചേശ്വരത്തുമാണ് സുരേന്ദ്രന്‍ മത്സരിക്കുന്നത്. കുമ്മനം രാജശേഖരന്‍ നേമത്ത് മത്സരിക്കും. സുരേഷ് ഗോപി തൃശൂരില്‍ മത്സരിക്കും.

കാഞ്ഞിരപ്പള്ളി- അല്‍ഫോണ്‍സ് കണ്ണന്താനം

കാട്ടാക്കട- പി കൃഷ്ണദാസ്

ധര്‍മ്മടം- സി.കെ പദ്മനാഭന്‍

പാലക്കാട്- ഇ ശ്രീധരന്‍

തിരുവനന്തപുരം- നടന്‍ കൃഷ്ണകുമാര്‍

ഇരിങ്ങാലക്കുട- ജേക്കബ് തോമസ്

തിരൂര്‍- അബ്ദുല്‍ സലാം

മാനന്തവാടി- മണിക്കുട്ടന്‍

കോഴിക്കോട് നോര്‍ത്ത്- എം.ടി രമേശ്

തൃപ്പൂണിത്തുറ- കെ എസ് രാധാകൃഷ്ണന്‍

Top