മാവേലിക്കരയിൽ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയംഗം ബിജെപി സ്ഥാനാർഥി

മാവേലിക്കര: ആലപ്പുഴ മാവേലിക്കരയിൽ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗം സഞ്ജു ആണ് അപ്രതീക്ഷിതമായി ബിജെപി സ്ഥാനാർഥിയായത്. നേരത്തെ ഇടുക്കിയിൽനിന്നുള്ള യുവമോർച്ച നേതാവിനെയാണു സംവരണ മണ്ഡലമായ മാവേലിക്കരയിൽ പരിഗണിച്ചിരുന്നത്. എന്നാൽ സഞ്ജു സ്ഥാനാർഥിയാവുകയായിരുന്നു.

ഡിവൈഎഫ്ഐ ജില്ലാ ട്രഷററും പാർട്ടി ഏരിയാ കമ്മിറ്റി അംഗവുമായ എം.എസ്.അരുൺകുമാറാണ് ഇവിടെ എൽഡിഎഫ്  സ്ഥാനാർഥി. ആലപ്പുഴ ജില്ലയിൽ സിപിഎം വിട്ട് എൻഡിഎ സ്ഥാനാർഥിയാകുന്ന രണ്ടാമത്തെ നേതാവാണ് സഞ്ജു.

 

 

Top