കൊലകേസ് പ്രതിക്ക് പ്രധാനമന്ത്രിയുടെ ക്ഷേമ പദ്ധതികളുടെ പ്രചാരണ ചുമതല നല്‍കി ബിജെപി

ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശില്‍ പൊലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയും ബി.ജെ.പി നേതാവും ഒപ്പം നില്‍ക്കുന്ന ചിത്രം പുറത്ത്. കുപ്രസിദ്ധമായ യു.പി ബുലന്ദ്ഷഹര്‍ കലാപത്തില്‍ പൊലീസ് ഉദ്യോഗസ്ഥനായ ഇന്‍സ്‌പെക്ടര്‍ സുബോദ് കുമാര്‍ സിംഗിനെ കൊലപ്പെടുത്തിയ പ്രതി ശിഖര്‍ അഗര്‍വാളാണ് ബി.ജെ.പി ജില്ല അധ്യക്ഷന്‍ അനില്‍ സിസോദിയയുമായുള്ള ചിത്രം പുറത്ത് വിട്ടത്.

2018ല്‍ പശുക്കടത്തിന്റെ പേരില്‍ ഗോരക്ഷാ ഭീകരര്‍ അക്രമം ആഴിച്ചുവിട്ട ബുലന്ദ്ഷഹറില്‍ നിയോഗിക്കപ്പെട്ട എസ്.ഐ സുബോദ് കുമാറിനെ വെട്ടിപരിക്കേല്‍പ്പിച്ചും, വെടിവെച്ചും കൊലപ്പെടുത്തുകയായിരുന്നു. വാഹനത്തിന് അകത്ത് നിന്നാണ് ഇദ്ദേഹത്തിന്റെ മൃതദേഹം ലഭിച്ചത്.

ഈ കേസില്‍ പിടിയിലായി ജാമ്യത്തിലറങ്ങിയ പ്രതിക്ക് പ്രധാനമന്ത്രിയുടെ ക്ഷേമ പദ്ധതികളുടെ പ്രചാരണ ചുമതല നല്‍കിയിരിക്കുകയാണ് ബിജെപി. എന്നാല്‍ പ്രധാനമന്ത്രിയുടെ പദ്ധതികളുടെ പ്രചാരണ ചുമതല നിര്‍വ്വഹിക്കുന്ന സ്ഥാപനത്തിന് ബിജെപിയുമായി ബന്ധമില്ലെന്ന വിശദീകരണവുമയായി അനില്‍ സിസോദിയ രംഗത്തെത്തിയിരിക്കുകയാണ്.

Top