പെരുമ്പാവൂരിൽ ബിജെപി ബൂത്ത് പ്രസിഡന്റിന് വെട്ടേറ്റു

കൊച്ചി: പെരുമ്പാവൂരിൽ ബിജെപി ബൂത്ത് പ്രസിഡന്റിന് വെട്ടേറ്റു. എളമ്പകപിള്ളിയിൽ പ്രമോദിനാണ് വെട്ടേറ്റത്. അമിത വേഗതയിലെത്തിയ ബൈക്ക് യാത്രക്കാരോട് വേഗത കുറയ്ക്കാൻ ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ട തർക്കത്തിനിടെയാണ് ഒരു സംഘം പ്രമോദിനെ ആക്രമിച്ചത്. തലയ്ക്കും വയറിലും വെട്ടേറ്റ പ്രമോദിനെ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

പ്രദേശവാസികളായ അനന്തു, സൂരജ് എന്നിവരാണ് ആക്രമണത്തിന് പിന്നിലെന്ന് പ്രമോദ് പൊലീസിന് മൊഴി നൽകി. പ്രതികൾ പ്രദേശത്ത് ലഹരി വസ്തുക്കൾ വിൽപ്പന നടത്തുന്നവരാണെന്നും പരാതിയുണ്ട്.

Top