പട്കുറ നിയമസഭാ തെരഞ്ഞെടുപ്പ്; ബിജെപിയെ തകര്‍ത്ത് ബിജു ജനതാദള്‍

ന്യൂഡല്‍ഹി: ഒഡീഷയിലെ പട്കുറയില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ ബിജു ജനതാദളിന് വിജയം. നിയമസഭാ സീറ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പിലാണ് ബിജെപിയെ തകര്‍ത്ത് ഭരണകക്ഷിയായ ബിജു ജനതാദള്‍ വിജയം കൊയ്തത്. ബിജെഡി സ്ഥാനാര്‍ഥി സാബിത്രി അഗര്‍വാള്‍ 17,655 വോട്ടുകള്‍ക്കാണ് ബിജെപിയുടെ ബിജോയ് മൊഹപത്രയെ പരാജയപ്പെടുത്തിയത്.

സാബിത്രി അഗര്‍വാള്‍ 95,162 വോട്ട് നേടിയപ്പോള്‍ ബിജോയ് മൊഹപത്രക്ക് 77507 വോട്ടുകളേ നേടാനായുള്ളൂ. അതേ സമയം കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജയന്ത് മൊഹന്തിക്ക് 2090 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.

ഏപ്രിലില്‍ നടന്ന പൊതുതിരഞ്ഞെടുപ്പിനിടെ പത്കുറയിലെ ബിജെഡി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരുന്ന പ്രകാശ് അഗര്‍വാള്‍ മരണപ്പെട്ടത്തിനെ തുടര്‍ന്ന് ഇവിടുത്തെ തിരഞ്ഞെടുപ്പ് മാറ്റിവെച്ചിരുന്നു. ജൂലായ് 20-നാണ് തിരഞ്ഞെടുപ്പ് നടന്നത്.

Top