ബിഡിജെഎസ് മൂന്നു സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. . .മത്സരിക്കുമെന്ന് തുഷാര്‍

thushar vellapally

തിരുവല്ല: ബിഡിജെഎസിന്റെ മൂന്നു സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. മാവേലിക്കരയില്‍ തഴവ സഹദേവന്‍, ഇടുക്കിയില്‍ ബിജു കൃഷ്ണന്‍, ആലത്തൂരില്‍ ടി.വി ബാബു എന്നിവരാണ് സ്ഥാനാര്‍ത്ഥികള്‍. എന്നാല്‍, തൃശൂരും വയനാടും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല.

രണ്ടു മണ്ഡലങ്ങളിലും രണ്ടു ദിവസത്തിനുള്ളില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്നാണ് തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കിയിരിക്കുന്നത്.

അതേസമയം, തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുമെന്ന് തുഷാര്‍ വെള്ളപ്പള്ളി പറഞ്ഞു. ഏത് സീറ്റില്‍ മത്സരിക്കണമെന്നത് രണ്ടു ദിവസത്തിനുള്ളില്‍ തീരുമാനിക്കുമെന്നും അദ്ദേഹം റിയിച്ചു.

രാഹുല്‍ വയനാട്ടില്‍ വന്നാല്‍ എന്‍ഡിഎയുമായി ആലോചിക്കുമെന്നും രാഹുല്‍ മത്സരിച്ചാല്‍ താന്‍ മത്സരിക്കണമെന്ന് ആവശ്യമുണ്ടെന്നും ഇക്കാര്യം പാര്‍ട്ടിയില്‍ തീരുമാനിക്കുമെന്നും സ്ഥാനാര്‍ത്ഥിത്വത്തിനായി ഒരു ഉപാധിയും വെച്ചിട്ടില്ലെന്നും തുഷാര്‍ വ്യക്തമാക്കി.

Top