വിദേശിയുടെ മകന് ദേശസ്‌നേഹമുണ്ടാകില്ല: രാഹുല്‍ഗാന്ധിയെ ആക്ഷേപിച്ച് ബിജെപി

Rahul Gandhi

ന്യൂഡൽഹി: കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പുകളില്‍ അപ്രതീക്ഷിത തിരിച്ചടി നേരിട്ടതിനെ തുടര്‍ന്ന് രാഹുല്‍ ഗാന്ധിയെ വ്യക്തിപരമായി അധിക്ഷേപിച്ച് ബിജെപി. ദേശീയ സെക്രട്ടറി കൈലാഷ് വിജയവര്‍ഗ്യയാണ് ട്വിറ്ററിലൂടെ രാഹുല്‍ ഗാന്ധിയെ അപമാനിച്ചത്.

വിദേശ വനിതയുടെ മകന് ഒരിക്കലും ദേശസ്‌നേഹമുണ്ടാകില്ല. അയാളുടെ ഹൃദയത്തില്‍ രാജ്യതാത്പര്യങ്ങളും കാണില്ല – ട്വിറ്ററിലൂടെ കൈലാഷ് പറഞ്ഞു.

കൈലാഷിനെ അടിയന്തിരമായി മാനസികരോഗത്തിന് ചികിത്സ നല്‍കണം. കാരണം മദ്യപ്രദേശിലെ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ മുറിവ് അത്ര ആഴമുളളതാണ്. കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദി ആരോപണത്തിന് തക്കമറുപടി നല്‍കി.

മധ്യപ്രദേശിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതല കൈലാഷിനായിരുന്നു. കോണ്‍ഗ്രസ് 114 സീറ്റുകള്‍ നേടിയപ്പോൾ 109 സീറ്റുകളാണ് ബിജെപി നേടിയത്.

മുന്‍പ് രാഹുല്‍ ഗാന്ധിയെ പപ്പുമോന്‍ എന്ന് വിളിച്ച് ആക്ഷേപിച്ചതിന് തക്കമറുപടിയാണ് തെരഞ്ഞെടുപ്പിലെ വിജയമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വ്യക്തമാക്കുന്നത്.

Top