വസ്തുതാവിരുദ്ധമായ രാഷ്ട്രീയ പ്രസംഗം; നയപ്രഖ്യാപന പ്രസംഗത്ത വിമര്‍ശിച്ച് എം.ടി.രമേശ്

Ramesh

തൃശൂര്‍: ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം നടത്തിയ നയപ്രഖ്യാപന പ്രസംഗത്ത വിമര്‍ശിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ് രംഗത്ത്.

നിയമസഭ ബജറ്റ് സമ്മേളനത്തിലെ നയപ്രഖ്യാപനത്തില്‍ വസ്തുതാവിരുദ്ധമായ രാഷ്ട്രീയ പ്രസംഗമാണ് സര്‍ക്കാര്‍ നടത്തിയതെന്നാണ് രമേശ് ആരോപിക്കുന്നത്. നങ്ങളുടെ ചിലവില്‍ കേന്ദ്ര വിരുദ്ധ രാഷ്ട്രീയം ആടിത്തീര്‍ക്കാന്‍ നിയമസഭയെ ഉപയോഗിക്കരുതെന്നും രമേശ് പറഞ്ഞു.

നയപ്രഖ്യാപന പ്രസംഗത്ത വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തിയിരുന്നു. നരത്തെ പ്രഖ്യാപിച്ച പദ്ധതികളെ കുറിച്ചാണ് ഗവര്‍ണര്‍ പ്രസംഗത്തിലുടനീളം പറഞ്ഞതെന്നും ദിശാബോധമില്ലാത്ത നയപ്രഖ്യാപനമാണെന്നും ചെന്നിത്തല പറഞ്ഞു.

ചാപിള്ളകളായി മാറിയ പദ്ധതികളെ കുറിച്ചാണ് ഗവര്‍ണറെ കൊണ്ട് പ്രസംഗിപ്പിച്ചത്. സര്‍ക്കാറിന് വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ ആത്മാര്‍ഥതയില്ല. ശബരിമല യുവതീപ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ ഗവര്‍ണറെ കൊണ്ട് രാഷ്ട്രീയം പറയിച്ചു, ചെന്നിത്തല വ്യക്തമാക്കിയിരുന്നു.

പതിനാലാമത് കേരള നിയമസഭയുടെ സമ്മേളനത്തിനായിരുന്നു ഗവര്‍ണര്‍ പി.സദാശിവത്തിന്റെ നയപ്രഖ്യാപനത്തോടെ തുടക്കമായത്. ഗവര്‍ണര്‍ പ്രസംഗം ആരംഭിച്ചത് മലയാളത്തിലായിരുന്നു.

2019-20 വര്‍ഷത്തെ ബജറ്റ് 31നായിരിക്കും അവതരിപ്പിക്കുക. ഒന്‍പത് ദിവസമാണ് സഭ ചേരുക. നയപ്രഖ്യാപനത്തിനും ബജറ്റ് അവതരണത്തിനും ഓരോ ദിവസവും നന്ദിപ്രമേയ ചര്‍ച്ചയ്ക്കും ബജറ്റിലുള്ള പൊതുചര്‍ച്ചയ്ക്കും മൂന്നു ദിവസം വീതവും നീക്കിവെച്ചു. ഫെബ്രുവരി ഏഴിനായിരിക്കും സഭ അവസാനിക്കുക.

Top