ബിജെപിയിലേക്ക് വരുന്നതിനെ കുറിച്ച് നിലപാട് എടുക്കേണ്ടത് അബ്ദുള്ളക്കുട്ടി: എംടി രമേഷ്

Ramesh

മലപ്പുറം: ബിജെപിയിലേക്ക് വരുന്നതിനെ കുറിച്ച് നിലപാട് പറയേണ്ടത് എ.പി അബ്ദുള്ളക്കുട്ടിയാണെന്ന് ബിജെപി നേതാവ് എംടി രമേഷ്.

അബ്ദുള്ളക്കുട്ടിയുടെ അഭിപ്രായം അറിഞ്ഞതിനു ശേഷമായിരിക്കും കൂടുതല്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയുള്ളൂവെന്നും എംടി രമേശ് പറഞ്ഞു. ആദ്യം അബ്ദുള്ളക്കുട്ടി നിലപാട് വ്യക്തമാക്കിയാല്‍ ബി ജെ പി അക്കാര്യം ചര്‍ച്ച ചെയ്യും. മോദിയെ പുകഴ്ത്തി സംസാരിച്ചതിന്റെ പേരില്‍ കഴിഞ്ഞ ദിവസമാണ് എപി അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസ് പുറത്താക്കിയത്.

Top