കടയടപ്പ് സമരം ഇല്ലാതാക്കാന്‍ പുതിയ വ്യാപാര സംഘടന രൂപീകരിച്ച് ബിജെപി

ടയടപ്പ് സമരങ്ങള്‍ ഇല്ലാതാക്കാന്‍ പുതിയ വ്യാപാര സംഘടന രൂപീകരിക്കാനൊരുങ്ങി ബിജെപി. ഭാരതീയ വ്യാപാരി വ്യവസായി സംഘം എന്നപേരിലാണ് ബിജെപി സംഘടന രൂപീകരിക്കുന്നത്. പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച ബിജെപി വിശദീകരണ യോഗം ബഹിഷ്‌കരിക്കുന്നതിന്റെ ഭാഗമായി കടയടച്ചുപൂട്ടിയ നടപടിയാണ് ബിജെപി നേരിടാനൊരുങ്ങുന്നത്.

ഫെബ്രുവരി 16ന് കൊച്ചിയില്‍ വച്ചായിരിക്കും സംഘടനയുടെ ആദ്യ യോഗം നടക്കുക.ഇതിന്റെ ഭാഗമായി സമൃദ്ധി എന്ന പേരില്‍ സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലകള്‍ തുടങ്ങാനും തീരുമാനമായിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമത്തിനെ അനുകൂലിച്ച് ബിജെപി വിശദീകരണം യോഗം നടത്തിയപ്പോള്‍ കോഴിക്കോട് കുറ്റ്യാടിയിലും തിരൂരിലും വ്യാപാരികള്‍ പ്രതിഷേധ സൂചകമായി കടകളടച്ചിരുന്നു. പാലക്കാട് പറളി ചെക്ക്പോസ്റ്റിലും കൊല്ലം ചാവറ തേവലക്കര ചേനങ്കര ജംഗ്ഷനിലും സമാന പ്രതിഷേധങ്ങളുണ്ടായിരുന്നു.

Top