പത്തനംതിട്ടയില്‍ അങ്കത്തിനൊരുങ്ങി കെ സുരേന്ദ്രന്‍: തെരഞ്ഞെടുപ്പ് പ്രചാരണം ഇന്നാരംഭിക്കും

പത്തനംതിട്ട: പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കപ്പെട്ട കെ സുരേന്ദ്രന്റെ തൈരഞ്ഞെടുപ്പ് പ്രചരണം ഇന്ന് തുടങ്ങും. രാവിലെ പതിനൊന്നിന് കെ സുരേന്ദ്രന്‍ ജില്ലയില്‍ എത്തും. തുടര്‍ന്ന് മണ്ഡലത്തിലെ പ്രമുഖ വ്യക്തികളെ നേരില്‍ കണ്ട് പിന്തുണ തേടും.

ശബരിമല വിഷയമുള്‍പ്പെടെ ജനകീയമായ വിഷയങ്ങളില്‍ ഊന്നിയുള്ള പ്രചാരണം മണ്ഡലത്തില്‍ നടത്തും. പത്തനംതിട്ടയിലെ സ്ഥാനാര്‍ഥിത്വത്തില്‍ ആശയക്കുഴപ്പം ഉണ്ടായിട്ടില്ലെന്നും സുരേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. ഏറെ അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് പത്തനംതിട്ടയില്‍ കെ സുരേന്ദ്രന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്.

മൂന്നാമത്തെ സ്ഥാനാര്‍ഥി പട്ടികയിലാണ് സുരേന്ദ്രനെ പ്രഖ്യാപിച്ചത്. കേരളത്തില്‍ പത്തനംതിട്ട ഒഴികെയുള്ള മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ ആദ്യ പട്ടികയില്‍ തന്നെ ബിജെപി പ്രഖ്യാപിച്ചിരുന്നു. സുരേന്ദ്രനെ സ്ഥാനാര്‍ഥിയാക്കാന്‍ ധാരണയായെങ്കിലും പ്രഖ്യാപനം വരാത്തത് ആശയക്കുഴപ്പം ഉണ്ടാക്കിയിരുന്നു.

Top