ഗോവയില്‍ ബിജെപി ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു

മുംബൈ: ഗോവയില്‍ ബിജെപി ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു. 34 പേരുടെ പട്ടികയാണ് പുറത്ത് വിട്ടത്. മുഖ്യമന്ത്രി പ്രമോദ് സാവന്ദ് സാന്‍ക്വലിം മണ്ഡലത്തില്‍ നിന്ന് തന്നെ ജനവിധി തേടും. മുന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെ മകന് പട്ടികയില്‍ ഇടമില്ല. കോണ്‍ഗ്രസ് നേതാവ് പ്രതാപ് സിംഗ് റാണെയ്ക്ക് എതിരെ മരുമകളെയാണ് കളത്തിലിറക്കിയത്.

ബിജെപിയില്‍ എതിര്‍ ശബ്ദമില്ലാത്ത നേതാവായിരുന്നു മനോഹര്‍ പരീക്കറെങ്കിലും അദ്ദേഹത്തിന്റെ മകന് ആ പരിഗണന പാര്‍ട്ടി നല്‍കിയിട്ടില്ല . പനാജി മണ്ഡലത്തിലെ ബിജെപി ടിക്കറ്റ് കോണ്‍ഗ്രസില്‍ നിന്ന് കൂറ് മാറി എത്തിയ സിറ്റിംഗ് എംഎല്‍എ ബാബുഷ് മോന്‍സറാട്ടിന് തന്നെ നല്‍കി. പരീക്കറിന്റെ മരണ ശേഷം നടന്ന ഉപതരെ!ഞ്ഞെടുപ്പില്‍ പനാജി മണ്ഡലം കോണ്‍ഗ്രസിനായി പിടിച്ചെടുത്തയാളാണ് ബാബുഷ്. പിന്നീടാണ് ബിജെപിയിലേക്ക് പോയത്.

ഇത്തവണ പനാജിയില്‍ തന്നെ മത്സരിക്കുമെന്ന് ഉറച്ച് പ്രചാരണം തുടങ്ങിയ ഉത്പലിന്റെ ഇനിയുള്ള നീക്കങ്ങള്‍ നി!!ര്‍ണായകമാവും. ശേഷിക്കുന്ന 16 മണ്ഡലങ്ങളില്‍ ഒന്നില്‍ മത്സരിക്കാമെന്ന അനുനയ ഫോര്‍മുല ഉത്പല്‍ അംഗീകരിച്ചിട്ടില്ല. ബിജെപിയുടേത് ഉപയോഗിച്ച് വലിച്ചെറിയുന്ന നയമാണെന്ന് പറഞ്ഞ അരവിന്ദ് കെജരിവാള്‍ പനാജിയില്‍ ഉത്പലിന് ആം ആദ്മി ടിക്കറ്റ് വാഗ്ദാനം ചെയ്തു.

പോരിം മണ്ഡലത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പ്രതാപ് സിംഗ് റാണെയ്‌ക്കെതിരെ മരുമകള്‍ ദിവ്യറാണെയെയാണ് ബിജെപി കളത്തിലിറക്കുന്നത്. ബിജെപി സര്‍ക്കാരില്‍ മന്ത്രിയായ മകന്‍ വിശ്വജിത്ത് അച്ഛനെതിരെ മത്സരിക്കാന്‍ സന്നദ്ധനായിരുന്നു. എന്നാല്‍ വാല്‍പോയ് മണ്ഡലത്തില്‍ തന്നെ തുടരും.

മാന്‍ഡറിമില്‍ സ്ഥാനാര്‍ഥിത്വം പ്രതീക്ഷിച്ച മുന്‍ മുഖ്യമന്ത്രി ലക്ഷ്മികാന്ത് പര്‍സേക്കറിന് ബിജെപി പട്ടികയില്‍ ഇടമില്ല. കഴിഞ്ഞ തവണ കോണ്‍ഗ്രസ് ടിക്കറ്റില്‍ ജയിച്ച ശേഷം ബിജെപിയിലേക്ക് കൂറ്മാറിയ സിറ്റിങ് എംഎല്‍എ ദയാനന്ദ് സോപ്‌തെയ്ക്ക് തന്നെയാണ് ഇവിടെ ബിജെപി ടിക്കറ്റ് നല്‍കിയത്.

Top